Breaking News

ഫിഫ ക്ളബ്ബ് കപ്പ് ഫൈനല്‍ നാളെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പതിനേഴാമത് ഫിഫ ക്ളബ്ബ് കപ്പിന്റെ കലാശക്കൊട്ടിന് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം നാളെ സാക്ഷിയാകും. കാല്‍പന്തുകളിയാരാധകര്‍ കാത്തുനില്‍ക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ബയോണ്‍ മ്യൂണിക്കും മെക്സിക്കോയുടെ ടൈഗേര്‍സ് യു. എന്‍. എല്ലുമാണ് ഏറ്റമുട്ടുക.

നാളെ രാത്രി 9 മണിക്കാണ് തീപാറുന്ന പോരാട്ടം. ആവേശോജ്വലമായ ഒരു പോരാട്ടം കാത്തിരിക്കുകയാണ് കളിയാരാധകരും സംഘാടകരും

കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷമുന്‍കരുതലുകളോടെയാണ് മല്‍സരം നടക്കുക
മൂന്നും നാലും സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള മല്‍സരവും നാളെ നടക്കും. എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വൈകുന്നേരം 6 മണിക്ക് നടക്കുന്ന മല്‍സരത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ്‌ലിയും സൗത്ത് അമേരിക്കന്‍ ചാമ്പ്യന്മാരായ പാല്‍മിറാസും തമ്മിലാണ് മല്‍സരം. ഈ മല്‍സരത്തില്‍ ജയിക്കുന്നവര്‍ക്ക് മൂന്നാം സ്ഥാനവും തോല്‍ക്കുന്നവര്‍ക്ക് നാലാം സ്ഥാനവും ലഭിക്കും.
ആതിഥേയരായ ഖത്തറിന്റെ ദുഹൈല്‍ ക്ളബ്ബ് നേരത്തെ തന്നെ അഞ്ചാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് .