Breaking News

ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുവാന്‍ മന്ത്രി സഭ തീരുമാനം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുവാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ സംബന്ധിച്ച ആരോഗ്യ മന്ത്രിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് നിലവിലെ നിയന്ത്രണങ്ങള്‍ തുടരുവാന്‍ തീരുമാനിച്ചത്.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുവാനും നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്നുറപ്പുവരുത്താനുമാണ് തീരുമാനം.
ഇതോടെ ഖത്തര്‍ ലോക്ഡൗണിലേക്ക് നീങ്ങുമോ എന്ന തരത്തിലുള്ള ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമമായി