Breaking News

എ.ടി. എം. ഡെപ്പോസിറ്റ് മെഷീനുകള്‍ പുതിയ ബാങ്ക് നോട്ടുകള്‍ സ്വീകരിച്ച് തുടങ്ങി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ നാഷണല്‍ ബാങ്ക്, ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് എന്നിവയുടെ എ.ടി.എം. ഡെപ്പോസിറ്റ് മെഷീനുകള്‍ പുതിയ ബാങ്ക് നോട്ടുകള്‍ സ്വീകരിച്ച് തുടങ്ങിതയായി റിപ്പോര്‍ട്ട്. ബാക്കി ബാങ്കുകളുടെ ഡെപ്പോസിറ്റ് മെഷിനുകളും താമസിയാതെ പുതിയ ബാങ്ക് നോട്ടുകള്‍ സ്വീകരിച്ചുതുടങ്ങിയേക്കും.

ഡിസംബര്‍ 18 ന് ഖത്തറില്‍ പുതിയ നോട്ടുകള്‍ പ്രചാരത്തില്‍ വന്നെങ്കിലും എ.ടി.എം. ഡെപ്പോസിറ്റ് മെഷീനുകള്‍ പുതിയ നോട്ടുകള്‍ സ്വീകരിച്ചിരുന്നില്ല. ഇത് പൊതുജനങ്ങള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. പണം ബാങ്കില്‍് നിക്ഷേപിക്കുവാന്‍ പലപ്പോഴും ദീര്‍ഘ നേരം കാത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ എ.ടി.എം. ഡെപ്പോസിറ്റ് മെഷീനുകള്‍ പുതിയ ബാങ്ക് നോട്ടുകള്‍ സ്വീകരിച്ച് തുടങ്ങുന്നതോടെ ഈ പ്രയാസങ്ങള്‍ പരിഹരിക്കാനാകും.