ഖത്തറില്‍ നാളെ മുതല്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവില്ല, ഹോട്ടല്‍ നിരക്കുകള്‍ കുത്തനെ കൂടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഫെബ്രുവരി 14 മുതല്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവില്ല, ഹോട്ടല്‍ നിരക്കുകള്‍ കുത്തനെ കൂടി. ഗ്രീന്‍ ലിസ്റ്റില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ വേണമെന്ന നിയമം നാളെ നടപ്പാകാനിരിക്കെ ക്വാറന്റൈന്‍ ഹോട്ടലുകളുടെ നിരക്ക് കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകളൊന്നും ഈ മാസം അവസാനം വരെ ലഭ്യമല്ല. ലഭ്യമായ മിക്ക ഹോട്ടലുകളിലും നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടിയോളമാണ് നിരക്ക്
കോവിഡ് ഭീഷണി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഖത്തറിലേക്ക് യാത്രാ വിലക്കടക്കമുള്ള നിയന്ത്രണങ്ങള്‍ വന്നേക്കുമോ എന്ന ആശങ്കയില്‍ നാട്ടില്‍പോയ നിരവധിയാളുകള്‍ വരും ദിവസങ്ങളില്‍ തിരിച്ചെത്തുവാനായി ഹോട്ടല്‍ ബുക്ക് ചെയ്തതാകാം ഡിമാന്റ് ഗണ്യമായി വര്‍ദ്ധിക്കുവാനും നിരക്ക് കൂടുവാനും കാരണമെന്നാണ് കരുതുന്നത്.