Breaking News

സ്‌ക്കൂളുകളില്‍ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര ………………………………………………………………………………………..

ദോഹ. കൊറോണ വൈറസ് മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കുന്നതിലെ പ്രതിജ്ഞാബദ്ധത അവലോകനം ചെയ്യുന്നതിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സാലിഹ് അല്‍നുഐമി രാജ്യത്തെ ചില സ്വകാര്യ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു.

സ്വകാര്യ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി ഉമര്‍ അല്‍ നാമ, സ്വകാര്യ സ്‌കൂള്‍ ലൈസന്‍സിംഗ് വിഭാഗം ഡയറക്ടര്‍ ഹമദ് അല്‍ ഗാലി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വിദ്യാര്‍ത്ഥികളുടെ ആരോഗ്യം, സുരക്ഷ, അദ്ധ്യാപന, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, വിദ്യാഭ്യാസ പ്രക്രിയയുടെ പുരോഗതി, വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങളോടുള്ള പ്രതിബദ്ധത തുടങ്ങിയ രംഗങ്ങളില്‍ സ്‌ക്കൂളുകളുടെ നിലപാടില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.