Breaking News

വാക്സിനേഷന്‍ ക്രമമനുസരിച്ച് മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് വാക്സിനേഷന്‍ മന്ത്രാലയം നിശ്ചയിക്കുന്ന ക്രമമനുസരിച്ച് മാത്രമേ ലഭിക്കുകയുള്ളൂവെന്നും മുന്‍ഗണന ലഭിക്കുവാന്‍ ആരേയും ബന്ധപ്പെടുകയോ സ്വാധീനിക്കുവാന്‍ ശ്രമിക്കുകയോ വേണ്ടതില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി

വാക്സിനേഷന് എല്ലാവരും മന്ത്രാലയത്തിന്റെ https://app-covid19.moph.gov.qa/ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ് വേണ്ടത്. ഓരോരുത്തരേയും സമയത്തിനനുസരിച്ച് മന്ത്രാലയം തിരിച്ചുവിളിക്കും.

എസ്.എം.എസിലൂടെ ഉറപ്പിക്കുവന്നവര്‍ ആ സമയത്ത് നിര്‍ദ്ദിഷ്ട കേന്ദ്രത്തിലെത്തുകയാണ് വേണ്ടത്.

നിരന്തരം ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിട്ടും നിരവധി പേര്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അപ്പോയന്റ്‌മെന്റില്ലാതെ എത്തുന്നുണ്ട്. ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നതാണ്. അപ്പോയന്റ്‌മെന്റില്ലാതെ ഒരു കേന്ദ്രത്തിലും വാക്സിന്‍ കൊടുക്കില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി.