Breaking News
പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച് ഖത്തര്‍ പെട്രോളിയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച് ഖത്തര്‍ പെട്രോളിയം. ലിറ്ററിന് മേല്‍ 15 ദിര്‍ഹം വീതമാണ് വര്‍ദ്ധിപ്പിച്ചത്. വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ജനുവരിയില്‍ ലിറ്ററിന് 10 ദിര്‍ഹം വീതവും ഫെബ്രുവരിയില്‍ 15 ദിര്‍ഹം വീതവും വില വര്‍ദ്ധിപ്പിച്ചിരുന്നു.
ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് 1.60 റിയാലും ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 1.65 റിയാലുമായിരിക്കും പുതിയ വില. ഡീസല്‍ വില ലിറ്ററിന് 1.60 റിയാലാകും.