Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നില്ല, ഇന്ന് 463 കേസുകള്‍ ആശുപത്രി അഡ്മിഷന്‍ കൂടുന്നു അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം

ദോഹ. ഖത്തറില്‍ ഇന്ന് 463 പേര്‍ക്ക് കോവിഡ്, 359 പേര്‍ക്ക് രോഗമുക്തിയും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10578 പരിശോധനകളില്‍ 42 യാത്രക്കാര്‍ക്കടക്കം 463 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 359 പേര്‍ക്കാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 9921 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 120 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 736 ആയി. 10 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 106 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.