Breaking News

ഖത്തറില്‍ ഇന്ന് 475 പേര്‍ക്ക് കോവിഡ്, 318 പേര്‍ക്ക് രോഗമുക്തി

ദോഹ. ഖത്തറില്‍ ഇന്ന് 475 പേര്‍ക്ക് കോവിഡ്, 318 പേര്‍ക്ക് രോഗമുക്തിയും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11221 പരിശോധനകളില്‍ 57 യാത്രക്കാര്‍ക്കടക്കം 475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 318 പേര്‍ക്കാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 10216 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 763 ആയി. 13 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 111 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.