Breaking News

ഡിസ്‌കവര്‍ ഖത്തര്‍ കാന്‍സല്‍ ചെയ്ത ക്വാറന്റൈന്‍ പാക്കേജുകള്‍ റീഫണ്ട് ചെയ്തു തുടങ്ങി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ മാറിയതിനെ തുടര്‍ന്ന് കാന്‍സല്‍ ചെയ്ത ക്വാറന്റൈന്‍ പാക്കേജുകള്‍ ഡിസ്‌കവര്‍ ഖത്തര്‍ റീഫണ്ട് ചെയ്തു തുടങ്ങി .

ഏപ്രീല്‍ 26 നാണ് പുതിയ ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നത്. ഏപ്രില്‍ 29 മുതലുള്ള മുഴുവന്‍ പാക്കേജുകളുമാണ് കാന്‍സല്‍ ചെയ്തത്. 14 ദിവസത്തിനകം പണം തിരികെ നല്‍കുമെന്നാണ് ഡിസ്‌കവര്‍ ഖത്തര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പണം തിരികെ ലഭിച്ചത്. കാന്‍സല്‍ ചെയ്ത ക്വാറന്റൈന്‍ പാക്കേജിന്റെ മുഴുവന്‍ പണവും എക്കൗണ്ടില്‍ തിരിച്ചെത്തിയതായി പലരും ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.

നേരത്തെ ക്വാറന്റൈന്‍ പാക്കേജ് ബുക്ക് ചെയ്യുന്നതിനുപയോഗിച്ച ബാങ്ക് എക്കൗണ്ടിലേക്കാണ് പണം തിരികെ വരിക.