Breaking News

ചൈനീസ് റോക്കറ്റിന്റെ പതനം, ഖത്തറുള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങള്‍ സുരക്ഷിതം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പുറത്തുവിട്ട സാറ്റലൈറ്റ് റീ എന്‍ട്രി മാപ്പ് അനുസരിച്ച് ഖത്തറും മറ്റ് അഞ്ച് ഗള്‍ഫ് രാജ്യങ്ങളും ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങളില്‍ നിന്ന് സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്.

ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ സെന്ററിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ അനുസരിച്ച്, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, യുഎഇ, ലെബനന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ റോക്കറ്റിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് സുരക്ഷിതരാണെന്ന് ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് വ്യക്തമാക്കി.

ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി അറബ് ലോകത്ത് നാല് തവണ കടന്നുപോകുമെന്ന് മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, റോക്കറ്റില്‍ നിന്നുള്ള മിക്ക അവശിഷ്ടങ്ങളും വീണ്ടും പ്രവേശിക്കുമ്പോള്‍ കത്തിക്കുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!