Archived Articles

രണ്ട് വര്‍ഷത്തിനകം 4 പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുറക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുറക്കാന്‍ ഒരുങ്ങുന്നു, എഞ്ചിനീയറിംഗ് പ്രോജക്ടുകളിലെ സീനിയര്‍ ആര്‍ക്കിടെക്റ്റ് ആയിഷ ഖലീലിനെ ഉദ്ധരിച്ച് പ്രാദേശിക അറബിക് ദിനപത്രമായ ‘അല്‍ റായ റിപ്പോര്‍ട്ട് ചെയ്തതാണിത്.

അല്‍ ഖോര്‍, ഉമ്മുല്‍ സനീം, അല്‍ മഷാഫ്, അല്‍ സദ്ദ് എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍ വരുന്നത്, അവര്‍ വിശദീകരിച്ചു. 2023 ആകുമ്പോഴേക്കും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന് കീഴില്‍ ആകെ 31 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുണ്ടാകും.