Breaking News

മുതിര്‍ന്ന ഖത്തര്‍ പ്രവാസി കെ.സി. മാത്യു നിര്യാതനായി

ദോഹ. : ഖത്തറിലെ മുതിര്‍ന്ന പ്രവാസിയും തിരുവനന്തപുരം പേരൂര്‍ക്കട ചിറമേല്‍ മുളമൂട്ടില്‍ പരേതനായ വര്‍ഗ്ഗീസ് ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെയും മകനുമായ കെ.സി. മാത്യു ( മന്നായ് മാത്യൂസ് എന്ന ജോയിക്കുട്ടി ദോഹയില്‍ നിര്യാതനായി. 80 വയസായിരുന്നു .

ഭാര്യ: ജെസ്സി മാത്യു. മക്കള്‍: ഡോ. ജോയല്‍ മാത്യു (ഹമദ് ഹോസ്പിറ്റല്‍, ദോഹ), ഡോ. ജൂലി മാത്യു (ക്രിസ്ത്യന്‍ ഡെന്റല്‍ മെഡിക്കല്‍ കോളജ്, ലുധിയാന), ജനി മാത്യു (ഓസ്ട്രേലിയ). മരുമക്കള്‍ : ഡോ. സിസി ജേക്കബ് (ഹമദ് ഹോസ്പിറ്റല്‍, ദോഹ), ജുബിന്‍ ജേക്കബ് (ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ്, ലുധിയാന), ഷെര്‍ലിന്‍ രാജ് (ഓസ്ട്രേലിയ).

സംസ്‌കാരശുശ്രൂഷ ഡിസംബര്‍ 29 ബുധന്‍ രാവിലെ 10ന് ഭവനത്തില്‍ ആരംഭിക്കുകയും 11ന് പേരൂര്‍ക്കട എബനേസര്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നടത്തുമെന്ന ബന്ധപ്പെട്ടവര്‍ അറിയിച്ചു