Breaking News

തിരുവല്ല സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ. തിരുവല്ല സ്വദേശി ഖത്തറില്‍ നിര്യാതനായി. തിരുവല്ല, കാവുംഭാഗം, പൂഴിക്കലായില്‍ സുഭാഷ് ജോണ്‍ മാത്യു (36) ആണ്  ഇന്ന് ദോഹ ഹമദ് ജനറല്‍ ആശുപത്രിയില്‍ നിര്യതനായത്.

കഴിഞ്ഞ 8 വര്‍ഷമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കല്‍ ക്മ്മിഷനില്‍ എക്‌സ് റേ ടെക്‌നീഷ്യനായിരുന്നു. കോട്ടയം, മണര്‍കാട്, ചാമക്കാലയില്‍ വിനിത എല്‍സയാണ് ഭാര്യ . മകള്‍ രൂതുലിന്‍ . മാതാവ് സുശീല മാത്യൂസ് ഖത്തറില്‍ ഉണ്ട്.

സുഭാഷിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അനൂശോചിച്ചു.

Related Articles

Back to top button
error: Content is protected !!