Archived Articles

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1314 പേര്‍ പിടിയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1314 ഇന്നലെ പോലീസ് പിടിയിലായതായി ആഭ്യയന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമൂഹം പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്നുറപ്പുവരുത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കിയതിന്റെ ഭാഗമായാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നിരവധി പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടിയത്.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് 571 പേരേയും , സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 720 പേരേയും വാഹനത്തില്‍ അനുവദിച്ചതിലുമധികം ആളുകള്‍ സഞ്ചരിച്ചതിന് 12 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 11 പേരെയുമടക്കം മൊത്തം 1314 പേരെയാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്.

രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്

Related Articles

Back to top button
error: Content is protected !!