Archived Articles

കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ഏറ്റുവാങ്ങി പ്രമുഖര്‍

ദോഹ. റേഡിയോ സുനോ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും മീഡിയ പ്‌ളസും സംയുക്തമായി സംഘടിപ്പിച്ച ഫ്‌ളൈ വിത് ആര്‍.ജെ.സിന്റെ വിശേഷങ്ങളുള്‍പ്പെടുത്തി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ യാത്രാ വിവരണ ഗ്രന്ഥമായ കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ഏറ്റുവാങ്ങി സാംസ്‌കാരിക നേതാക്കള്‍.

പാണ്ട ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ മന്‍സൂര്‍, വിന്‍ഡോ സോഫ്റ്റ് ടെക്‌നോളജീസ് സീനിയര്‍ ബിസിനസ് മാനേജര്‍ മുഹമ്മദ് സഫ്‌റാസ് നവാസ് എന്നിവര്‍ മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖില്‍ നിന്നും ഗായിക ആസ്യ അഷ്ഫല്‍, കവി ജി.പി. കുഞ്ഞബ്ദുല്ല , യുവ സംരംഭകനും ക്യൂബോക്‌സ് ട്രേഡിംഗ് മേധാവിയുമായ നിഷാം ഇസ്മാഈല്‍ എന്നിവര്‍ ഗ്രന്ഥകാരനില്‍ നിന്നും നേരിട്ടും പുസ്തകം ഏറ്റുവാങ്ങി

പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസുമായി ബന്ധപ്പെടണം