Archived Articles

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 482 പേര്‍ പിടിയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 482 പേരെ ഇന്ന് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 366 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി അടഞ്ഞ സ്ഥലങ്ങളിലും തുറന്ന സ്ഥലങ്ങളിലുമെല്ലാം ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

സാമൂഹ്യ അകലം പാലിക്കാത്തതിന് 108 പേരെരയും മൊബൈലില്‍ ഇഹ് തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 8 പേരെയുമാണ് ഇന്ന് പോലീസ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായപ്പോള്‍ ഇത്തരം പരിശോധനകള്‍ അധികൃതര്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പ്രതിദിനം കോവിഡ് കേസുകള്‍ ഗണ്യ മായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയമം പാലിക്കുന്നുവെന്നുറപ്പുവരുത്തുന്നതിന്റെ ഭാഗമായായി പരിശോധനകള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് . കോവിഡ് സുരക്ഷ മുന്‍കരുതലുകളും പ്രോട്ടോക്കോളും കണിശമായി പാലിക്കുവാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

.