Archived Articles

കോവിഡ് സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ധങ്ങള്‍ ലഘൂകരിക്കുവാന്‍ കൗണ്‍സിലിംഗ് പ്രയോജനകരം

അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് വ്യാപനം വിവിധ തരത്തിലുളള സമ്മര്‍ദ്ധങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ശാസ്ത്രീയമായ കൗണ്‍സിലിംഗിലൂടെ സമ്മര്‍ദ്ധങ്ങള്‍ ലഘൂകരിക്കുവാന്‍ സാധിക്കുമെന്നും മാനസികാരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കോവിഡ് പ്രതിസന്ധി അതി രൂക്ഷമായി തുടരുമ്പോള്‍ രോഗം ബാധിച്ചവരും അല്ലാത്തവരുമൊക്കെ വിവിധ മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ സൗജന്യ ഓണ്‍ലൈന്‍ കൗണ്‍സിലിംഗുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്തുണ്ട്.

മന്ത്രാലയത്തിന്റെ മാനസികാരോഗ്യ ഹെല്‍പ്പ് ലൈന്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ അല്ലെങ്കില്‍ മാനസിക വിഭ്രാന്തി എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് സൗജന്യവും രഹസ്യാത്മകവുമായ വെര്‍ച്വല്‍ കൗണ്‍സിലിംഗ് സേവനം നല്‍കും.

ശനി മുതല്‍ വ്യാഴം വരെ രാവിലെ 7 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3 മണി വരെ ഹെല്‍പ്പ് ലൈന്‍ ലഭ്യമാണ്. 16000 എന്ന നമ്പറില്‍ വിളിച്ച് അറബി അല്ലെങ്കില്‍ ഇംഗ്ലീഷ് ഭാഷ തിരഞ്ഞെടുത്ത് മാനസികാരോഗ്യ ഹെല്‍പ്പ് ലൈനിനായി 4 അമര്‍ത്തിയാലാണ് ഈ സേവനം ലഭിക്കുക.

Related Articles

Back to top button
error: Content is protected !!