Archived Articles

ഇന്ന് മുതല്‍ ദോഹ പുസ്തകോല്‍സവത്തില്‍ കുട്ടികള്‍ക്കും പ്രവേശനം

അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവരുന്ന മുപ്പത്തൊന്നാമത് ദോഹ പുസ്തകോല്‍സവത്തില്‍
ഇന്ന് മുതല്‍ കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.

കുട്ടികളുടെ സുരക്ഷക്കായി സംഘാടകര്‍ പ്രത്യേകം ക്രമീകരണങ്ങള്‍ നടത്തും. ഒരേ സമയം രണ്ടായിരമാളുളെയാണ് പ്രദര്‍ശന ഹാളില്‍ അനുവദിക്കുക. ഇതിന്റെ പരമാവധി 15 % കുട്ടികളെയാണ് അനുവദിക്കുക.

കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പുസ്തകോത്സവത്തിനു സന്ദര്‍ശനാനുമതി ലഭിക്കുക.

ദോഹ പുസ്തകോത്സവത്തിനു പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://31.dohabookfair.qa/en/visitors/visitors-registration/ എന്ന ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇമെയില്‍ വഴി രജിസ്ട്രേഷന്‍ കോഡ് ലഭിക്കും. രജിസ്റ്റര്‍ ചെയ്ത ദിനത്തിലേക്ക് മാത്രമേ ഈ കോഡ് ആക്റ്റീവ് ആവുകയുള്ളൂ, മറ്റൊരു ദിവസമാണ് നിങ്ങള്‍ സന്ദര്‍ശനം നടത്തുന്നതെങ്കില്‍ വീണ്ടും രജിസ്ട്രേഷന്‍ നടത്തണം. ഹാളില്‍ നിശ്ചിത എണ്ണം ആളുകള്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ പുതിയ സന്ദര്‍ശകരെ അനുവദിക്കില്ല. ജനുവരി 22 നാണ് പുസ്തകമേള സമാപിക്കുക.

Related Articles

Back to top button
error: Content is protected !!