Archived Articles

ഖത്തറില്‍ ഫെബ്രുവരി മുതല്‍ ഞണ്ടുകളെ പിടിക്കുന്നതിന് നിയന്ത്രണം

അമാനുല്ല വടക്കാങ്ങര

ദോഹ: ബീജസങ്കലനത്തിലും പ്രത്യുല്‍പാദന കാലഘട്ടത്തിലും ഞണ്ടുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ ഫെബ്രുവരി മുതല്‍ ഞണ്ടുകളെ പിടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം മത്സ്യത്തൊഴിലാളികളെ സര്‍ക്കുലറില്‍ ഓര്‍മിപ്പിച്ചു.

എല്ലാ വര്‍ഷവും ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ വല ഉപയോഗിച്ച് ഞണ്ടുകളെ വേട്ടയാടുന്നതിന് മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്താറുണ്ട്.

നിയമലംഘനങ്ങള്‍ക്ക് അയ്യായിരം റിയാല്‍ വരെയാണ് പിഴ ഈടാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.