Archived Articles

വെള്ളിയാഴ്ച മുതല്‍ മൂന്ന് മാസത്തേക്ക് ജാബിര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം

അമാനുല്ല വടക്കാങ്ങര

ദോഹ. വെള്ളിയാഴ്ച മുതല്‍ മൂന്ന് മാസത്തേക്ക് ജാബിര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പബ്‌ളിക് വര്‍ക്‌സ് അതോരിറ്റി അറിയിച്ചു. എ റിംഗ് റോഡിലേക്ക് ഒരു ഭാഗത്തേക്ക് രണ്ട് ലൈന്‍ മാത്രമേ ഗതാഗതത്തിന് തുറക്കുകയുള്ളൂ. സെന്‍ട്രല്‍ ദോഹയുടേയും കോര്‍ണിഷിന്റെ സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ജാബിര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റിലെ റോഡ് പണി പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണിത്. ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ചാണ് നടപടിയെന്നും റോഡിലുടനീളം ട്രാഫിക് അടയാളങ്ങള്‍ സ്ഥാപിക്കുമെന്നും അശ് ഗാല്‍ അറിയിച്ചു