Breaking News

ഖത്തറില്‍ 88 കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു, ഇന്ന് 3542 പേര്‍ക്ക് രോഗ മുക്തി , 3723 രോഗികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ 88 കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു, ഇന്ന് 3542 പേര്‍ക്ക് രോഗ മുക്തി , 3723 രോഗികള്‍ . ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 630 ആയി . രാജ്യത്ത് രോഗ മുക്തി കൂടുകയും രോഗികളുടെ എണ്ണം അനുദിനം കുറഞ്ഞുവരികയും ചെയ്യുന്നുണ്ടെങ്കില്‍ ജാഗ്രത കൈവിടാതെ കോവിഡിനെ പ്രതിരോധിക്കണമെന്ന് ആരോഗ്യ വകുപ്പ് ഓര്‍മിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 34846 പരിശോധനകളില്‍ 359 യാത്രക്കര്‍ക്കടക്കം 3723 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3364 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്.

3542 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 42324 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 81 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 10 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 600 പേര്‍ ആശുപത്രിയിലും 97 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്