Archived Articles

5 ജി റോള്‍ഔട്ട്: തങ്ങളുടെ യുഎസ് ഫളൈറ്റ് ഷെഡ്യൂളില്‍ മാറ്റമില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

അമാനുല്ല വടക്കാങ്ങര

ദോഹ. അമേരിക്കയില്‍ 5 ജി നടപ്പാക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ യുഎസ് ഫളൈറ്റ് ഷെഡ്യൂളില്‍ മാറ്റമില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി. എയര്‍ ഇന്ത്യ അടക്കമുള്ള പല വിമാന കമ്പനികളും സര്‍വീസസ് റദ്ദാക്കുകയും വ്യോമയാന മേഖലയില്‍ ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഖത്തര്‍ എയര്‍ വേയ്‌സിന്റെ വിശദീകരണം.

ഖത്തര്‍ എയര്‍വേയ്സ് തങ്ങളുടെ 12 യുഎസ് റൂട്ടുകളിലെ എല്ലാ ഫളൈറ്റുകളും നിലവില്‍ ഷെഡ്യൂള്‍ ചെയ്ത പ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന് യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കി, യുഎസില്‍ നിന്ന് ദോഹയിലേക്കുള്ള ചില മടക്ക വിമാനങ്ങളില്‍ ചെറിയ കാലതാമസം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ.

‘അടുത്ത 24 മണിക്കൂറിനുള്ളില്‍ യുഎസില്‍ 5ജി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സംഭവവികാസങ്ങളും ഞങ്ങള്‍ നിരീക്ഷിക്കുന്നത് തുടരും. കൂടാതെ യുഎസ് ഫളൈറ്റുകളുടെ സ്റ്റാറ്റസ് സംബന്ധിച്ച ഏറ്റവും പുതിയ എല്ലാ വിവരങ്ങളും ഞങ്ങളുടെ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും,’ വിമാനക്കമ്പനി ഒരു യാത്രാ മുന്നറിയിപ്പില്‍ പറഞ്ഞു.

‘അറ്റ്‌ലാന്റ, ബോസ്റ്റണ്‍, ചിക്കാഗോ, ഡാളസ്/ഫോര്‍ട്ട് വര്‍ത്ത്, ഹൂസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ്, മിയാമി, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സിന്റെ 15 വിമാനങ്ങള്‍ ഇന്ന് ഷെഡ്യൂള്‍ ചെയ്തതുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഖത്തര്‍ എയര്‍ വേയ്‌സ് ട്വീറ്റ് ചെയ്തു.

ആഴ്ചയില്‍ യു. എസിലേക്ക് 100-ലധികം ഫളൈറ്റുകള്‍ സര്‍വീസ് നടത്തുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ എയര്‍ലൈനാണ് ഖത്തര്‍ എയര്‍വേയ്‌സ് .

Related Articles

Back to top button
error: Content is protected !!