Archived Articles

വാരാന്ത്യത്തില്‍ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് .ചില പ്രദേശങ്ങളില്‍ അന്തരീക്ഷം മേഘാവൃതമാകും. പൊടിക്കാറ്റടിുക്കാനും സാധ്യതയുണ്ട്.

കാറ്റ് പ്രധാനമായും വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്നായിരിക്കും. വാരാന്ത്യത്തില്‍, ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.