Archived Articles

ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി വിദേശകാര്യ സഹമന്ത്രി

അമാനുല്ല വടക്കാങ്ങര

ദോഹ. ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫിയെ മേഖല കാര്യങ്ങളുടെ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവ് പുറപ്പെടുവിച്ചു.

 

2022-ലെ 10-ാം നമ്പര്‍ അമീരി തീരുമാന പ്രകാരം തീരുമാനം ഇഷ്യൂ ചെയ്ത തീയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.