Archived Articles

ഇന്ത്യന്‍ റിപബ്‌ളിക് ദിനാഘോഷം നാളെ

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യയുടെ എഴുപത്തിമുന്നാമത് റിപബ്‌ളിക് ദിനാഘോഷം നാളെ രാവിലെ ഇന്ത്യന്‍ എംബസിയില്‍ നടക്കും. രാവിലെ 6.45 ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ പതാകയുയര്‍ത്തുന്നതോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുക.


വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച, ഇഹ് തിറാസില്‍ ആരോഗ്യ സ്റ്റാറ്റസ് പച്ചയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ചടങ്ങില്‍ സംബന്ധിക്കാമെന്ന് എംബസി അറിയിച്ചു .

എംബസിയുടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ ലൈവ് സ്ട്രീമിംഗും ഉണ്ടാകും.