Archived Articles

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രക്തം ദാനം നല്‍കി യുവാക്കള്‍ മാതൃകയായി

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രക്തം ദാനം നല്‍കി യുവാക്കള്‍ മാതൃകയായി. യുവ സംഘടനകളായ ലൈറ്റ് യൂത്ത് ക്ലബ്ബും ഗുഡ്‌ലൈഫ് യൂത്ത് മിഷനും സംയുക്തമായി ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍ സംഘടിപ്പിച്ചു രക്തദാന ക്യാമ്പില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി മുഖ്യാതിഥിയായിരുന്നു. ലൈറ്റ് യൂത്ത് ക്ലബ്ബ് ഭാരവാഹികളായ മുന്ദിര്‍ മുഹമ്മദ്, അബ്ദുല്‍ റഷീദ്, സല്‍മാന്‍ ഇസ്മായില്‍, മുഹമ്മദ് അസ്ലം ഗുഡ്‌ലൈഫ് യൂത്ത് മിഷന്‍ ഖത്തര്‍ ഭാരവാഹികളായ ഷഫീഖ് മുഹമ്മദ്, നിസാം, അബ്ദുള്ള ഹുസൈന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. പങ്കെടുത്ത എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിക്കുകയും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.