Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു, ഇന്നും രോഗികളേക്കാള്‍ കൂടുതല്‍ രോഗ മുക്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് കേസുകള്‍ കുറയുകയും രോഗികളേക്കാള്‍ കൂടുതല്‍ രോഗ മുക്തി പ്പോര്‍ട്ട് ചെയ്തുവെന്നതും ഏറെ ആശ്വാസകരമാണ് .

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 26430 പരിശോധനകളില്‍ 478 യാത്രക്കര്‍ക്കടക്കം 1743 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1265 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നത്.

3712 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 28901 ആയി കുറഞ്ഞു.
ചികില്‍സയിലായിരുന്ന 76 കാരന്‍ മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 641 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 22 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 321 പേര്‍ ആശുപത്രിയിലും 88 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!