Breaking News

ബു ഗാര്‍നിലെ ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഇതിനകം 5 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

അമാനുല്ല വടക്കാങ്ങര

ദോഹ: 2022 ജനുവരി 9-ന് ആരംഭിച്ച ബു ഗാര്‍നിലെ ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ ഇതിനകം 500,000-ത്തിലധികം ആളുകള്‍ക്ക് കോവിഡ്-19 വാക്സിന്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം.

ബു ഗാര്‍ന്‍ വാക്‌സിനേഷന്‍ സെന്റര്‍ അപ്പോയിന്റ്‌മെന്റ് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

തങ്ങളുടെ അര്‍ഹരായ ജീവനക്കാര്‍ക്ക് അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നതിന് QVC@hamad.qa എന്ന ഇമെയില്‍ വിലാസത്തില്‍ വാക്‌സിനേഷന്‍ ഷെഡ്യൂളിംഗ് യൂണിറ്റുമായി ബന്ധപ്പെടാം.

ഖത്തറില്‍ ഇതുവരെ 783,801 പേര്‍ ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടുണ്ട്. മൊത്തം 5,783,563 ഡോസ് കോവിഡ് -19 വാക്‌സിന്‍.

ജനസംഖ്യയുടെ 86.9 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിനെടുത്തവരാണ് .

Related Articles

Back to top button
error: Content is protected !!