Breaking News

തിരക്കേറിയ സമയങ്ങളില്‍ ട്രക്ക് ഗതാഗത നിരോധനം പാലിക്കണം

അമാനുല്ല വടക്കാങ്ങര

ദോഹ: തിരക്കേറിയ സമയങ്ങളില്‍ ട്രക്ക് ഗതാഗത നിരോധനം ട്രക്ക് ഡ്രൈവര്‍മാര്‍ പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓര്‍മിപ്പിച്ചു. രാവിലെ 6 മുതല്‍ 8.30 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയും വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയും നഗര വീഥികളില്‍ ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നു. പൊതുഗതാഗതം സുഗമമാക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്താന്‍ വകുപ്പ് ഉത്തരവിട്ടത്. നീണ്ട ഇടവേളക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുകയും റോഡുകളില്‍ തിരക്കേറുകയും ചെയ്ത സാഹചര്യത്തിലാണ് ട്രാഫിക് വകുപ്പിന്റെ ഓര്‍മപ്പെടുത്തല്‍