Archived Articles

ഖത്തറില്‍ പ്രാദേശിക മത്സ്യകൃഷി വ്യവസായം പ്രോല്‍സാഹിപ്പിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പ്രാദേശിക മത്സ്യകൃഷി വ്യവസായം പ്രോല്‍സാഹിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രി ഡോ.അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ.

പ്രാദേശികമായ മല്‍സ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും മ സ്വയംപര്യാപ്തതയുടെ ശതമാനം ഉയര്‍ത്താനും ലക്ഷ്യമിട്ട് നടക്കുന്ന പ്രാദേശിക മത്സ്യകൃഷി വ്യവസായത്തിന് ഖത്തര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. രാജ്യത്തെ മത്സ്യസമ്പത്തിനെ അമിതമായി ചൂഷണം ചെയ്യാതെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു