
ഫെബ്രുവരി 6 ഞായറാഴ്ച മുതല്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് സ്വീകരിക്കാം
അമാനുല്ല വടക്കാങ്ങര
ദോഹ. ഫെബ്രുവരി 6 ഞായറാഴ്ച മുതല്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് സ്വീകരിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിേ്രകാണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന സേവനങ്ങളാണ് പുനരാരംഭിക്കുന്നത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള 7,8 കൗണ്ടറുകളില്‍ നിന്നും രാവിലെ 7.30 മുതല്‍ 12.30 വരെയാണ് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
Birth&[email protected] എന്ന ഇമെയില്‍ വഴിയുള്ള അപേക്ഷകള്‍ ഫെബ്രുവരി 2 ബുധനാഴ്ച മുതല്‍ നിര്‍ത്തിവെക്കുമെന്നും മന്ത്രാലയം അറിയിച്ചു.




