Archived Articles

കീടങ്ങളും കല്ലുകളുമുള്ള 7.24ടണ്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ നശിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. അനുവദനീയമായ അളവിനപ്പുറം ആക്രമണകാരികളായ കീടങ്ങളുടെയും കല്ലുകളുടെയും സാന്നിധ്യം മൂലം ജനുവരി മാസം ഖത്തറിലെ വിവിധ തുറമുഖങ്ങളില്‍ 7.24 ടണ്‍ ഭാരമുള്ള ഇറക്കുമതി ചെയ്ത 20 കാര്‍ഷിക ഉല്‍പന്നങ്ങളുടെ കണ്‍സെയിന്‍മെന്റുകള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട്.

കാര്‍ഷിക വകുപ്പിന്റെ കീഴിലുള്ളള അഗ്രികള്‍ച്ചറല്‍ ക്വാറന്റൈന്‍ ഓഫീസുകള്‍ പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം, രാജ്യത്തെ എല്ലാ കസ്റ്റംസ് ഔട്ട്ലെറ്റുകളിലുമായി 145,819 ടണ്‍ ഭാരമുള്ള ഇറക്കുമതി ചെയ്ത 4,839 കണ്‍സെയിന്‍മെന്റുകള്‍ പരിശോധിച്ചതില്‍ നിന്നാണിത്.

കാര്‍ഷിക ക്വാറന്റൈന്‍ കാര്‍ഷിക കീടങ്ങളില്‍ നിന്ന് നാടന്‍ സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധത്തിന്റെ ആദ്യ വിദേശ കീടങ്ങളുടെ അപകടസാധ്യതയില്‍ നിന്ന് രാജ്യത്തെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്ന ഒരു പ്രതിരോധ നടപടിയുമണ്.

Related Articles

Back to top button
error: Content is protected !!