Archived Articles

ഗോ ഗോള്‍ : നാദി നുഐജ ജേതാക്കള്‍

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച ആഘോഷങ്ങളുടെ ഭാഗമായി യൂത്ത്‌ഫോറം ഹിലാല്‍ സോണിന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘ഗോ ഗോള്‍’ ഷൂട്ട് ഔട്ട് മത്സരത്തില്‍ നാദി നുഐജ ജേതാക്കളായി.


ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ സെന്റര്‍ വാരിയേഴ്സ് ആയിരുന്നു എതിരാളികള്‍. കളിയിലെ മികച്ച താരമായി ഹിലാലിന്റെ മുഹമ്മദ് മുനീഫ് തിരഞ്ഞെടുക്കപ്പെട്ടു. നാദി നുഐജയുടെ മുഹമ്മദ് റമീസ് ആണ് മികച്ച ഗോളി.

യൂത്ത് ഫോറം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹബീബ് റഹ്മാന്‍, അഹ്മദ് അന്‍വര്‍, ഹിലാല്‍ സോണല്‍ പ്രസിഡന്റ് ആരിഫ് അഹ്മദ്, സോണല്‍ സെക്രട്ടറി മഹറൂഫ് അബ്ദുല്ല സോണല്‍ സമിതി അംഗം സാബിഖ് വികെ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

ഗോ ഗോള്‍ ഷൂട്ട് ഔട്ട് മത്സര ജേതാക്കള്‍ ആയ നാദി നുഐജ ടീം