Breaking News

ഫാമിലി വിസിറ്റിന് വീണ്ടും അപേക്ഷിക്കണമെങ്കില്‍ 6 മാസം ഖത്തറിന് പുറത്ത് കഴിയണം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഫാമിലി വിസിറ്റ് വിസയിലെത്തി തിരിച്ചു പോയി ഫാമിലി വിസിറ്റിന് വീണ്ടും അപേക്ഷിക്കണമെങ്കില്‍ 6 മാസം ഖത്തറിന് പുറത്ത് കഴിയണമെന്ന് എമിഗ്രേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് നേരത്തെ തന്നെ നിലവിലുള്ള വ്യവസ്ഥയാണ് . പലരും രണ്ടാമതും ഓണ്‍ ലൈനില്‍ ഫാമിലി വിസിറ്റിന് അപേക്ഷ സമര്‍പ്പിക്കാനാവാതെ എമിഗ്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് അധികൃതര്‍ ഈ കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ഓണ്‍ അറൈവല്‍ വിസകള്‍ക്ക് ഇത് ബാധകമല്ല. രാജ്യത്തിന് പുറത്തുപോയാല്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. ഇഹ് തിറാസില്‍ നിന്നും ട്രാവല്‍ പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി.

Related Articles

Back to top button
error: Content is protected !!