Breaking News

ഇറാനിയന്‍ പ്രസിഡണ്ടിന് ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സി സമ്മാനിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സി സമ്മാനിച്ചു.
2022ലെ ഫിഫ ലോകകപ്പ് ഖത്തറിനുള്ള ഇറാന്‍ ദേശീയ ടീമിന്റെ യോഗ്യത അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയെ അമീര്‍ ലോക കപ്പ് മല്‍സരങ്ങള്‍ വീക്ഷിക്കുവാന്‍ ക്ഷണിച്ചതായും ഖത്തര്‍ ന്യൂസ്് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.