Archived Articles

ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് തെലങ്കാന പ്രജാ സമിതിയുടെ പിന്തുണ

അമാനുല്ല വടക്കാങ്ങര

ദോഹ. ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് തെലങ്കാന പ്രജാ സമിതിയുടെ പിന്തുണ. തങ്ങളുടെ അംഗങ്ങളെ ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ത്തതിന്റെ രേഖകള്‍ പ്രസിഡണ്ട് ശ്രീനിവാസ് ഗഡ്ഡെ, കള്‍ച്ചറല്‍ സെക്രട്ടറി ധര്‍മ്മരാജു പഞ്ചിത, ലോജിസ്റ്റിക്‌സ് സെക്രട്ടറി ശ്രീനിവാസ് അദുല, സാമൂഹ്യക്ഷേമ സെക്രട്ടറി ലക്ഷ്മം മണ്ട, ശോഭന്‍ എന്നിവര്‍ ഐസിബിഎഫ് ടീമിന് കൈമാറി.


ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ തെലങ്കാന പ്രജാ സമിതിയുടെ പിന്തുണക്ക് നന്ദി അറിയിച്ചു.