Breaking News

വെള്ളി , ശനി ദിവസങ്ങളില്‍ പൊടിക്കാറ്റിന് സാധ്യത, ചൂട് കൂടും

അമാനുല്ല വടക്കാങ്ങര

ദോഹ: വെള്ളി , ശനി ദിവസങ്ങളില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ്. ചൂടും കൂടിയേക്കും.
ദൃശ്യപരത കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം. വേലിയേറ്റത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

വെള്ളിയാഴ്ച, കാറ്റ് തെക്കുകിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും. ശനിയാഴ്ച വടക്കുപടിഞ്ഞാറന്‍ ദിശയിലാണ് കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളില്‍ താപനില ഏറ്റവും താഴ്ന്ന നിലയില്‍ 21 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനിലയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.