Archived Articles

പ്രമുഖ കളിയെഴുത്തുകാരന്‍ കമാല്‍ വരദൂരിന് ദ പെര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സമ്മാനിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ കായികകുതിപ്പും ലോക കപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് പ്രമുഖ കളിയെഴുത്തുകാരനും ചന്ദ്രിക ന്യൂസ് എഡിറ്ററുമായ കമാല്‍ വരദൂരിന് സമ്മാനിച്ചു.

മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് കെ.പി. സുബൈര്‍ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്.

ഫിഫ 2022 ഖത്തര്‍ ലോക കപ്പ് കാല്‍പന്തുകളി ലോകത്ത് വമ്പിച്ച ആവേശമാണ് സൃഷ്ടിക്കുന്നതെന്നും ലോക കപ്പ് മല്‍സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.