Archived Articles

ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് പ്രമുഖര്‍ക്ക് സമ്മാനിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ കായികകുതിപ്പും ലോക കപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖര്‍ക്ക് സമ്മാനിച്ചു.

ബി ടു ബി പ്രസിഡണ്ട് മുഹമ്മദ് കള്ളാട്ട്, ശുറൂഖ് അല്‍ ദോഹ ഡയറക്ടര്‍ തൗഫീഖ് അബ്ദുല്‍ ജബ്ബാര്‍, ബി ടു ബി സെക്രട്ടറി ടെന്നി ടി.കെ, മറൈന്‍ എയര്‍കണ്ടീഷനിംഗ് ആന്റ് റഫ്രിജറേഷന്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി.എ. ജെ. ഷൗക്കത്തലി, നാഷണല്‍ കാര്‍ കമ്പനി സ്‌പെയര്‍ പാര്‍ട്‌സ് മാനേജര്‍ വെങ്കിട്ട് നാരായണന്‍, ഈസ്റ്റേണ്‍ ഗേറ്റ് ജനറല്‍ മാനേജര്‍ ഹാഷിഫ് ഒളകര എന്നിവര്‍ക്കാണ് മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് പുസ്തകം സമ്മാനിച്ചത്.