Archived Articles

ഐ എന്‍ എല്‍ ദേശീയ കമ്മറ്റി എന്ന പേരിലുള്ള തീരുമാനം തള്ളിക്കളയുന്നു :ഐ എം സി സി

അമാനുല്ല വടക്കാങ്ങര

ദോഹ : കേരള സംസ്ഥാന ഐ എന്‍ എല്‍ പ്രസിഡന്റ് പ്രൊഫസര്‍ എ പി അബ്ദുല്‍ വഹാബിനെയും ജനറല്‍ സെക്രട്ടറി സി പി നാസര്‍ കോയ തങ്ങളെയും ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കൊണ്ടുള്ള വ്യാജ ദേശീയ കമ്മറ്റിയുടെ തീരുമാനം തള്ളിക്കളയുന്നതായി ഖത്തര്‍ ഐ എം സി സി യുടെ അടിയന്തിര സെക്രട്ടേറിയേറ്റ് യോഗം പ്രസ്ഥാവിച്ചു. കഴിഞ്ഞ പതിനേഴു വര്‍ഷമായി ഒരിക്കല്‍ പോലും മെമ്പര്‍ഷിപ്പോ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പൊ നടത്താതെയാണ് അഖിലേന്ത്യാ കമ്മറ്റി എന്ന പേരില്‍ ചിലര്‍ ഓണ്‍ലൈന്‍ വഴി യോഗം ചെര്‍ന്നതായി പറയുന്നത് .

മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ ജനാധിപത്യ രീതിയില്‍ നിലവില്‍ വന്ന കേരള സംസ്ഥാന കമ്മറ്റിയേയോ അതിന്റെ ഭാരവാഹികളെയോ നീക്കം ചെയ്യാനോ പുറത്താക്കാനോ ഒരു അവകാശവും ഇല്ലാത്ത ഇത്തരക്കാരുടെ നീക്കങ്ങള്‍ കേരളത്തിലെ ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും ഖത്തര്‍ ഐ എം സി സി സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച പ്രമേയം പറഞ്ഞു.

നേരത്തെ തമിഴ്നാട് രാഷ്ട്രീയത്തില്‍ സജീവ സാനിധ്യം ആയിരുന്ന ഐ എന്‍ എല്ലി നെ ഇതേ ആളുകള്‍ തന്നെയാണ് അഞ്ച് പാര്‍ട്ടിയാക്കി പിളര്‍ത്തി നശിപ്പിച്ചതെന്നും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്ത് വാര്‍ഡ് സീറ്റില്‍ പോലും മത്സരിക്കാന്‍ കഴിയാത്ത വിധം നാമാവശേഷമാക്കിയതെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

യോഗത്തില്‍ പ്രസിഡന്റ് പി.പി സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു , റഫീഖ് കോതൂര്‍, അക്‌സര്‍ മുഹമ്മദ്, നംഷീര്‍ ബഡേരി, അസീസ് പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കൊടുവള്ളി സ്വാഗതവും മജീദ് ചിത്താരി നന്ദിയും പറഞ്ഞു

Related Articles

Back to top button
error: Content is protected !!