Breaking News

ഇഹ്തിറാസില്‍ ഓണ്‍ അറൈവല്‍ വിസക്കുള്ള ഡോക്യൂമെന്റുകളുടെ ക്‌ളിയര്‍ കോപ്പികള്‍ സമര്‍പ്പിക്കണം

അമാനുല്ല വടക്കാങ്ങര

ദോഹ. ഇഹ്തിറാസില്‍ ഓണ്‍ അറൈവല്‍ വിസക്കുള്ള ഡോക്യൂമെന്റുകളുടെ ക്‌ളിയര്‍ കോപ്പികള്‍ സമര്‍പ്പിക്കാത്തതാണ് പലര്‍ക്കും അപ്രൂവല്‍ ലഭിക്കാതിരിക്കാന്‍ കാരണമെന്നറിയുന്നു . ഡോക്യൂമെന്റുകള്‍ കൃത്യമായി സ്‌കാന്‍ ചെയ്താണ് അപ് ലോഡ് ചെയ്യേണ്ടത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യൂ. ആര്‍. കോഡ് കൃത്യമായി റീഡ് ചെയ്യാന്‍ പറ്റുന്നതാവണം.

അതുപോലെ തന്നെ ഒന്നിലധികം തവണ അപ് ലോഡ് ചെയ്യാതിരിക്കുവാനും ശ്രദ്ധിക്കണം.

യാത്ര ചെയ്യുന്ന ആളുടെ പേരിലുള്ള ബാങ്ക് കാര്‍ഡ് നിര്‍ബന്ധമാണ് . ചില കേസുകളില്‍ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ചോദിക്കുന്നുണ്ട്.