Archived Articles

ഡോം ഖത്തര്‍ വനിതാദിനാഘോഷം വേറിട്ട അനുഭവമായി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡോം ഖത്തറിന്റെ വനിത വിഭാഗം നടത്തിയ വനിതാദിനാഘോഷം സംഘാടക മികവിലും പങ്കാളിത്തത്തിലും വേറിട്ട അനുഭവമായി .


കടവ് റസ്റ്റോറന്റില്‍ വച്ചു നടന്ന പരിപാടിയില്‍ ആദരിക്കല്‍ ചടങ്ങും വിവിധങ്ങളായ കലാപരിപാടികളും ആഘോഷത്തിന് നിറം പകര്‍ന്നു.

മൂന്നു പതീറ്റാണ്ടോളമായി എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായും, പ്രധാനാദ്ധ്യാപികയായും ശ്രദ്ധേയമായ സേവനമനുഷ്ഠിച്ചു വരുന്ന മലപ്പുറം ജില്ലാക്കരിക്കൂടിയായ ഹമീദ ഖാദറിനെ ചടങ്ങില്‍ ആദരിച്ചു.


ഡോം ഖത്തര്‍ വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് അംഗം പ്രീതി ശ്രീധര്‍ ഹമീദ ഖാദറിനെ പൊന്നാടയണിയിച്ചു തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ റസിയ ഉസ്മാന്‍, ഡോം ഖത്തര്‍ പ്രസിഡണ്ട് വിസി മസൂദ് എന്നിവര്‍ ചേര്‍ന്ന് ഹമീദ ഖാദറിന് ഡോം ഖത്തര്‍ സ്‌നേഹോപഹാരവും നല്‍കി ആദരിച്ചു.

ഐസിസി എഡ്യൂക്കേഷണല്‍ ഹെഡ് കമല താക്കൂര്‍ ഉദ്ഘാടനം ചെയ്തു.

ഖത്തറില്‍ വ്യക്തിമുദ്രപതിപ്പിച്ച മലപ്പുറം ജില്ലക്കാരികളായ വനിതകളെ അനുമോദിക്കാനും ആഘോഷപരിപാടികളില്‍ ഇടം കണ്ടെത്തി. എഴുത്തുകാരിയും കവയത്രിയും സാമൂഹിക സാംസ്‌കാരിക മേഖലകളിലെ സജീവസാന്നിധ്യവുമായ ഷംല ജഹ്ഫറിനെ ആദരിച്ചു. ഐസിസി എഡ്യൂക്കേഷണല്‍ ഹെഡ് ശ്രീമതി കമലാതാക്കൂര്‍ മൊമെന്റോ സമ്മാനിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒട്ടനവധി ഉല്ലാസ പരിപാടികള്‍ നടത്തി വിജയികളായവര്‍ക്ക് സമ്മാനം നല്‍കി.

ചെയര്‍പേഴ്‌സണ്‍ റസിയ ഉസ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങിനു ജനറല്‍ കണ്‍വീനര്‍ സൗമ്യ പ്രദീപ് സ്വാഗതവും ഫിനാന്‍ഷ്യല്‍ കോര്‍ഡിനേറ്റര്‍ നബ്ഷാ മുജീബ് നന്ദിയും പറഞ്ഞു. നുസൈബ പുതുമണ്ണില്‍, ഫസീല എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു.

സഖീ ജലീല്‍, മൈമൂന സൈനുദ്ധീന്‍ തങ്ങള്‍, ഫാസിലാ മഷൂദ്, റുഫ്‌സ ഷമീര്‍, ഷബ്ന നൗഫല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!