Archived Articles

ഖത്തറില്‍ ഇന്നും കോവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്നും കോവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍ റിപ്പോര്‍ട്ടു ചെയ്തുവെന്നത് ഏറെ ആശ്വാസകരമാണ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18748 പരിശോധനകളില്‍ 1 യാത്രക്കാരനടക്കം 123 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

151 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1161 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 2 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 28 പേര്‍ ആശുപത്രിയിലും ഒരാള്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!