Breaking News

പ്രത്യേക വിഭാഗങ്ങള്‍ക്ക് കോവിഡ് നാലാം ഡോസിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അനുമതി

അമാനുല്ല വടക്കാങ്ങര

ദോഹ: ഗുരുതരമായ അണുബാധയുടെ ഉയര്‍ന്ന അപകടസാധ്യതയുള്ള വ്യക്തികള്‍ക്ക് ഫൈസര്‍/ബയോഎന്‍ടെക്, മോഡേണ കൊവിഡ്-19 വാക്സിനുകളുടെ നാലാമത്തെ ഡോസ് വാക്സിന്‍ ഉപയോഗിക്കുന്നതിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി.

നാലാമത്തെ ഡോസ് 60 വയസും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്കും , ഗുരുതരമായ ാേകവിഡ് 19 അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും മാത്രമേ ബാധകമാകുകയുള്ളൂവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വിശദീകരിച്ച്. ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) എടുക്കുകയോ അല്ലെങ്കില്‍ കോവിഡ് 19 അണുബാധ ഭേദമാവുകയോ ചെയ്ത് നാല് മാസത്തിന് ശേഷമാണ് നാലാമത്തെ ഡോസ് നല്‍കുക.

മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസില്‍ നിന്ന് ലഭിച്ച സംരക്ഷണ പ്രതിരോധശേഷി അല്ലെങ്കില്‍ അണുബാധയില്‍ നിന്നുള്ള വീണ്ടെടുക്കല്‍, ഈ ദുര്‍ബലരായ വ്യക്തികളില്‍ നാല് മാസത്തിന് ശേഷം കുറയാന്‍ തുടങ്ങുന്നുവെന്ന ഏറ്റവും പുതിയ ശാസ്ത്രീയവും ക്ലിനിക്കല്‍ തെളിവുകളും അനുസരിച്ചാണ് മന്ത്രാലയത്തിന്റെ അംഗീകാരം.

പ്രാദേശികവും അന്തര്‍ദേശീയവുമായ ക്ലിനിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ വ്യക്തികള്‍ക്ക് ഗുരുതരവും നീണ്ടുനില്‍ക്കുന്നതുമായ രോഗസാധ്യത കൂടുതലാണെന്നും അവരുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും കോവിഡ് 19 നെതിരെയുള്ള സംരക്ഷണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന നാലാമത്തെ ഡോസ് അവര്‍ക്ക് പ്രയോജനം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും അവരുടെ ദുര്‍ബലരായ ജനസംഖ്യയ്ക്ക് നാലാമത്തെ ഡോസ് നല്‍കുന്നുണ്ട്.

60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍, രക്തത്തിലെ മുഴകള്‍ അല്ലെങ്കില്‍ അര്‍ബുദങ്ങള്‍ക്കുള്ള സജീവ കാന്‍സര്‍ ചികിത്സ സ്വീകരിക്കുന്നവര്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പ്രതിരോധശേഷിക്കായി മരുന്ന് കഴിക്കുന്നവര്‍, കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ ഒരു സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് നടത്തിയവരും പ്രതിരോധശേഷിക്കായി മരുന്ന് കഴിക്കുന്നവര്‍,
മിതമായതോ കഠിനമോ ആയ പ്രാഥമിക പ്രതിരോധശേഷിക്കുറവുള്ളവര്‍,എച്. ഐ.വി. അണുബാധയുള്ളവര്‍, ഉയര്‍ന്ന അളവിലുള്ള കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ അല്ലെങ്കില്‍ ട്യൂമര്‍-നെക്രോസിസ് ബ്ലോക്കറുകള്‍, മറ്റ് ബയോളജിക്കല്‍ ഏജന്റുകള്‍ എന്നിവ പോലുള്ള രോഗപ്രതിരോധ പ്രതികരണത്തെ അടിച്ചമര്‍ത്താന്‍ കഴിയുന്ന മറ്റ് മരുന്നുകള്‍ കഴിക്കുന്നവര്‍, അസ്പ്ലേനിയ, വിട്ടുമാറാത്ത വൃക്കസംബന്ധമായ അസുഖം തുടങ്ങിയവക്ക് മരുന്ന് കഴിക്കുന്നവര്‍ എന്നിവര്‍ക്കാണ് നാലാമത്തെ വാക്‌സിന്‍ ഡോസിന് അര്‍ഹതയുള്ളത്.

നാലാമത്തെ വാക്‌സിന്‍ ഡോസിന് അര്‍ഹരായ വ്യക്തികളെ വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നതിന് പ്രാഥമികാരോഗ്യ കോര്‍പ്പറേഷനോ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ അവരുടെ സ്‌പെഷ്യലിസ്റ്റ് കെയര്‍ ടീമിലെ അംഗമോ നേരിട്ട് ബന്ധപ്പെടും. അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നതിന് യോഗ്യരായ വ്യക്തികള്‍ക്ക് പി.എച്.സി.സി. ഹോട്ട്ലൈനിലേക്ക് 4027 7077 എന്ന നമ്പറില്‍ വിളിക്കുകയും ചെയ്യാം. അര്‍ഹരായവര്‍ക്ക് വാക്ക്-ഇന്‍ അപ്പോയിന്റ്‌മെന്റുകളും ലഭ്യമാണ്.

Related Articles

Back to top button
error: Content is protected !!