Archived Articles

2022 ലെ ലോകത്തിലെ ഏറ്റവും ജനപ്രിയ ലക്ഷ്യ സ്ഥാനങ്ങളില്‍ ദോഹയും

അമാനുല്ല വടക്കാങ്ങര

ദോഹ. ട്രിപ് അഡൈ്വസര്‍ ട്രാവലേഴ്‌സ് ചോയ്‌സ് 2022 അവാര്‍ഡുകള്‍ പ്രകാരം ദോഹ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയിലും നഗര പ്രേമികള്‍ക്കായുള്ള മികച്ച ലക്ഷ്യസ്ഥാനങ്ങളിലും ഇടംനേടി.

നഗര പ്രേമികളുടെ മുന്‍നിര ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയില്‍ ഖത്തര്‍ തലസ്ഥാനം 18-ാം സ്ഥാനത്തും ലോകത്തിലെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയില്‍ 22-ാം സ്ഥാനത്തുമാണ്.

ഖത്തറിന്റെ തിളങ്ങുന്ന രത്‌നമായ ദോഹ ഒരു ബഹുസ്വര നഗരമാണ്, രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അതുപോലെ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി സമൂഹങ്ങളും വസിക്കുന്നു. നഗരത്തിലെ സമൃദ്ധമായ മാളുകളില്‍ ഷോപ്പിംഗ് സമൃദ്ധമാണ്, കോര്‍ണിഷ് മനോഹരമായ വാസ്തുവിദ്യയും മിന്നുന്ന കാഴ്ചകളും കൊണ്ട് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഫ്യൂച്ചറിസ്റ്റിക് എജ്യുക്കേഷന്‍ സിറ്റി, നാഷണല്‍ മ്യൂസിയം എന്നിവയുള്‍പ്പെടെ എണ്ണമറ്റ സാംസ്‌കാരിക സൗകര്യങ്ങള്‍ ദോഹയിലുണ്ട്, ഇങ്ങനെപോകുന്ന ദോഹയെക്കുറിച്ച ട്രിപ് അഡൈ്വസര്‍ വെബ്‌സൈറ്റിലെ വിവരങ്ങള്‍

Related Articles

Back to top button
error: Content is protected !!