Archived Articles

നുസ്റതുല്‍ അനാം ട്രസ്റ്റ് ഖത്തര്‍ കമ്മറ്റി സംഘടിപ്പിച്ച വടക്കാങ്ങര നിവാസികളുടെ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

ദോഹ. നുസ്റതുല്‍ അനാം ട്രസ്റ്റ് ഖത്തര്‍ കമ്മറ്റി സംഘടിപ്പിച്ച വടക്കാങ്ങര നിവാസികളുടെ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. റൊട്ടാന റസ്‌റ്റോറന്റില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ഖത്തറിലുള്ള പ്രദേശി വാസികള്‍ കുടുംബ സമേതം പങ്കെടുത്തത് സാമൂഹ്യ സൗഹാര്‍ദ്ധത്തിന് കരുത്ത് പകരുന്നതായി.


എം.ടി. ആദം റമദാന്‍ സന്ദേശം നല്‍കി. മുതിര്‍ന്ന കെ.എം.സി.സി.നേതാവ് വി. ഇസ്മാഈല്‍ ഹാജി ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. യു.പി. മര്‍ജാന്‍, എ.ടി. അബ്ദുല്‍ മജീദ്, മുഹമ്മദ് റഫീഖ്, അജ്മല്‍ എ.ടി, ഹാദി അനസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി