Breaking News

ഖത്തറിലേക്ക് വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പൊളിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്‍സ്‌പെക്ടര്‍മാര്‍ പരാജയപ്പെടുത്തി.

നിരോധിത പദാര്‍ത്ഥങ്ങള്‍ യാത്രക്കാരന്റെ വയറ്റില്‍ കണ്ടെത്തിയതായി കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു. സംശയം തോന്നിയ അധികൃതര്‍ യാത്രക്കാരനെ വിമാനത്താവളത്തില്‍ പരിശോധിച്ചപ്പോഴാണ് വയറ്റിനുള്ളില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.