Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 247 പേര്‍ പിടിയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 247 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 241 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 6 പേരെയുമാണ് പിടികൂടിയത്.

പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.