Breaking News

ഖത്തറിലെ ദീര്‍ഘകാല മലയാളി വ്യാപാരി നിര്യാതനായി

ദോഹ. ഖത്തറിലെ ദീര്‍ഘകാല മലയാളി വ്യാപാരി നിര്യാതനായി . മതര്‍ ഇന്ത്യ ടെക്‌സ്‌റ്റൈല്‍സ് ഉടമ പട്ടാണി ഉമ്പൂച്ച (അബ്ദുല്ല ഇബ്രാഹീം) ആണ് മരിച്ചത്. 59 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ദീര്‍ഘകാലം ആശുപത്രിയിലായിരുന്നു. കാസര്‍ക്കോട് ജില്ലയിലെ കാലനാട് സ്വദേശിയാണ് .

ബീവി.ടി.കെയാണ് ഭാര്യ. അബ്ദുല്‍ റിസ് വാന്‍, ഡോ. അബ്ദുല്‍ റിബ്ബാന്‍ എന്നിവര്‍ മക്കളാണ് .
35 വര്‍ഷത്തിലേറെയായി ഖത്തര്‍ പ്രവാസിയാണ്

മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 8.30 ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ് പ്രസ്സ് വിമാനത്തില്‍ നാട്ടിലേക്ക് കൈാണ്ടുപോകുമെന്ന് കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ്‌സാന്‍ ഭാരവാഹികള്‍ അറിയിച്ചു.